Search here

Announcements:

ഡിപ്സ് ഇലക്ഷൻ സോഫ്റ്റ്‍വെയർ ഔദ്യോഗികമായി പുറത്തിറങ്ങി.

10/03/2025

Digital Polling System

Digital Polling System (DiPS)

DiPS logo

കേരളത്തിലെ സ്കൂളുകൾക്കും ചെറുആവശ്യങ്ങൾക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും ലളിതവും മികച്ചതുമായ സോഫ്റ്റ്‍വെയറാണ് ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം). മൂവ്വായിരത്തിലധികം വിദ്യാർത്ഥികൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ട്.

ഡിപ്സിന്റെ പ്രത്യേകതകൾ:

- ഡിപ്സ് പൂർണമായും സൗജന്യമാണ്, ഓപ്പൺ സോഴ്സുമാണ്. - ഏറ്റവും എളുപ്പത്തിൽ ഇലക്ഷൻ നടത്താൻ സാധിക്കുന്നു, എന്ന് പല സ്കൂളുകളും അധ്യാപകരും അഭിപ്രായപ്പെട്ടു. - ഐ.ടി. യിൽ പ്രാവീണ്യമില്ലാത്തവർക്കും, കുട്ടികൾക്കും ഒരു പോലെ ഉപയോഗിക്കാനാകുന്നു. - സ്ഥാനാർത്ഥികൾ എത്രയുമാവാം. - സ്ഥാനാർത്ഥിക്ക് നിങ്ങൾക്കിഷ്ടമുള്ള ലോഗോ കൊടുക്കാം.

Installation Steps

  1. ഡിപ്സ് ഫയല്‍ ഡൗൺലോഡ് ചെയ്യുക.
  2. zip ഫയൽ Extract ചെയ്യുക..
  3. ഇപ്പോൾ കിട്ടിയ ഫോൾഡറിൽ dips-setup.sh എന്ന ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് Properties->Permissions->'Allow this file to run as a program' ടിക്ഡ് ആണെന്ന് ഉറപ്പുവരുത്തുക.
  4. റൈറ്റ് ക്ലിക്ക് -> Run as a program
  5. സിസ്റ്റത്തിന്റെ പാസ്‍വേഡ് നൽകി എന്റർ അമർത്തുക.
  6. ഡിപ്സ് install ചെയ്യാനും uninstall ചെയ്യാനും ഈ പ്രോഗ്രാം തന്നെയാണ് ഉപയോഗിക്കേണ്ടത്. Install ക്ലിക്ക് ചെയ്ത് Ok കൊടുത്താൽ മതി.

9/21/2025

ഉബുണ്ടുവിൽ സ്കൂൾ പോസ്റ്റർ ഡിസൈനർ ഡൗൺലോഡിംഗ് പ്രശ്നം

 സ്കൂൾ പോസ്റ്റർ ക്രിയേറ്റർ ഉബുണ്ടു ഓഫ്ലൈൻ വേർഷനിൽ, തയ്യാറാക്കിയ പോസ്റ്റർ ഡൗൺലോഡ് ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. Download Poster എന്ന ബട്ടൻ വർക്കാകാത്തതിനാലാണ് അത്. സേവ് ചെയ്യുന്നതിനായി, Create Poster ക്ലിക്ക് ചെയ്ത്, Prt Src എന്ന പ്രിൻ്റ് സ്ക്രീൻ കീ ഉപയോഗിച്ച് സ്ക്രീൻഷോട്ട് സേവ് ചെയ്താൽ മതിയാകും. ഓൺ ലൈൻ വേർഷനിൽ അത് വർക്കാകുന്നുണ്ട്.

5/08/2025

School Poster Designer

നമ്മുടെ സ്കൂളുകളുടെ അഭിമാനതാരങ്ങളായ വിജയികളെ അഭിനന്ദിക്കാറില്ലേ... അതിനായി പോസ്റ്ററുകൾ തയ്യാറാക്കാൻ സാങ്കേതികവശം അറിയാത്തവർക്ക് സുഗമമായി പോസ്റ്റർ തയ്യാറാക്കാൻ നിവേദ്.കെ  തയ്യാറാക്കിയിരിക്കുന്ന ഈ പ്രോഗ്രാമിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ (അതിൽ ഇഷ്ടമുള്ളത് മാത്രം നൽകിയാൽ മതിയാകും) നൽകിയാൽ പോസ്റ്റർ ഡൗൺലോഡ് ചെയ്യാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോ,
schoolposters.blogspot.com എന്ന സൈറ്റിലോ, ഗൂഗിളിൽ സർച്ച്ചെയ്തോ തുറക്കാം.

Open School Poster Designer

Download Help file

സ്കൂൾ പോസ്റ്റർ ക്രിയേറ്റർ ഉബുണ്ടു (കൈറ്റ് ഓഎസ്) ന് വേണ്ടി ഓഫ്ലൈൻ ആക്കി മാറ്റിയിട്ടുണ്ട്. അതിന്റെ ഇൻസ്റ്റാളേഷനുള്ള ക്രമങ്ങളും ഡൗൺലോഡ് ലിങ്കും - Click here

 

10/07/2024

Varnam - color picker for Ubuntu

 ഐടി മേളയിലെ വെബ് പേജ് ഡിസൈൻ ചെയ്തു പരിശീലിക്കുന്ന കുട്ടികൾക്കും മുതിർന്ന ഡിസൈനേഴ്സിനും സഹായകമായ സോഫ്റ്റ്വെയാണ് വർണം. ഇഷ്ടമുള്ള കളറിന്റെ വാല്യു സെലക്ട് ചെയ്യാം. 

സോഫ്റ്റ്‍റ്റ്‍വെയർ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

10/05/2024

ഡിജിറ്റൽ പോളിങ് സിസ്റ്റം പുതിയ വേർഷനിറങ്ങുന്നു

 സ്കൂൾ പാർലമെന്റ് ഇലക്ഷൻ (തിരഞ്ഞെടുപ്പ്) നടത്തുവാനായി ഉപയോഗിക്കാവുന്ന ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം) സോഫ്റ്റ്‍വെയറിന്റെ രണ്ടാം പതിപ്പ് ഉടനെ പുറത്തിറക്കുന്നതാണ്. ഡിപ്സ് ഓഫ്ലൈൻ വെബ് വേർഷൻ 2 ഇതോടൊപ്പം പുറത്തിറങ്ങും. ഡിജിറ്റൽ പോളിങ് സിസ്റ്റത്തിന്റെ ആദ്യ പതിപ്പിന്റെ പോരായ്മകൾ വേർഷൻ 2 പരിഹരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

10/04/2024

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവം 2024-25 ലോഗോ തെരഞ്ഞെടുത്തു


 കേരള സ്കൂൾ ശാസ്ത്രോത്സവം എടപ്പാൾ ഉപജില്ല 2024-25 അധ്യയന വർഷത്തെ ശാസ്ത്ര-സാമൂഹ്യ-ഗണിത-പ്രവൃത്തിപരിചയ-ഐടിമേള എന്നീ ഇനങ്ങളുടെ സബ്‍ജില്ലാതലം ഒക്ടോബർ 7,8,9 എന്നീ തീയ്യതികളിൽ പി.സി.എൻ.ജിഎച്ച്.എസ്.എസ്.മൂക്കുതല സ്കൂളിൽ വച്ച് നടക്കുകയാണ്. ആയതിന്റെ ലോഗോ കുട്ടികളിൽ നിന്നായിരുന്നു തെരഞ്ഞെടുത്തിരുന്നത്. സ്കൂൾ കുട്ടികൾക്ക് മികച്ചൊരു അവസരമാണ് ഇതിലൂടെ ലഭിച്ചത്. ഈ മത്സരത്തിലൂടെ ജി.എച്ച്.എസ്.എസ്. കാടഞ്ചേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നിവേദ് കെ യുടെ ലോഗോ തിരഞ്ഞെടുത്തു. ഈ ബ്ലോഗിന്റെ ഫൗണ്ടറും നിവ്സോഫ്റ്റ്സ് എന്ന ഫ്രീ സോഫ്റ്റ്വെയറുകളുടെ രചയിതാവുമാണ് നിവേദ് കെ. നിവേദ് കെ യ്ക്ക് നിവ്സോഫ്റ്റസ് ടീമീന്റെ അഭിനന്ദനങ്ങൾ.