Digital Polling System (DiPS)
കേരളത്തിലെ സ്കൂളുകൾക്കും ചെറുആവശ്യങ്ങൾക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും ലളിതവും മികച്ചതുമായ സോഫ്റ്റ്‍വെയറാണ് ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം). മൂവ്വായിരത്തിലധികം വിദ്യാർത്ഥികൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ട്.
ഡിപ്സിന്റെ പ്രത്യേകതകൾ:
- ഡിപ്സ് പൂർണമായും സൗജന്യമാണ്, ഓപ്പൺ സോഴ്സുമാണ്. - ഏറ്റവും എളുപ്പത്തിൽ ഇലക്ഷൻ നടത്താൻ സാധിക്കുന്നു, എന്ന് പല സ്കൂളുകളും അധ്യാപകരും അഭിപ്രായപ്പെട്ടു. - ഐ.ടി. യിൽ പ്രാവീണ്യമില്ലാത്തവർക്കും, കുട്ടികൾക്കും ഒരു പോലെ ഉപയോഗിക്കാനാകുന്നു. - സ്ഥാനാർത്ഥികൾ എത്രയുമാവാം. - സ്ഥാനാർത്ഥിക്ക് നിങ്ങൾക്കിഷ്ടമുള്ള ലോഗോ കൊടുക്കാം.
Installation Steps
- ഡിപ്സ് ഫയല്‍ ഡൗൺലോഡ് ചെയ്യുക.
- zip ഫയൽ Extract ചെയ്യുക..
- ഇപ്പോൾ കിട്ടിയ ഫോൾഡറിൽ dips-setup.sh എന്ന ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് Properties->Permissions->'Allow this file to run as a program' ടിക്ഡ് ആണെന്ന് ഉറപ്പുവരുത്തുക.
- റൈറ്റ് ക്ലിക്ക് -> Run as a program
- സിസ്റ്റത്തിന്റെ പാസ്‍വേഡ് നൽകി എന്റർ അമർത്തുക.
- ഡിപ്സ് install ചെയ്യാനും uninstall ചെയ്യാനും ഈ പ്രോഗ്രാം തന്നെയാണ് ഉപയോഗിക്കേണ്ടത്. Install ക്ലിക്ക് ചെയ്ത് Ok കൊടുത്താൽ മതി.