കേരള സ്കൂൾ ശാസ്ത്രോത്സവം എടപ്പാൾ ഉപജില്ല 2024-25 അധ്യയന വർഷത്തെ ശാസ്ത്ര-സാമൂഹ്യ-ഗണിത-പ്രവൃത്തിപരിചയ-ഐടിമേള എന്നീ ഇനങ്ങളുടെ സബ്‍ജില്ലാതലം ഒക്ടോബർ 7,8,9 എന്നീ തീയ്യതികളിൽ പി.സി.എൻ.ജിഎച്ച്.എസ്.എസ്.മൂക്കുതല സ്കൂളിൽ വച്ച് നടക്കുകയാണ്. ആയതിന്റെ ലോഗോ കുട്ടികളിൽ നിന്നായിരുന്നു തെരഞ്ഞെടുത്തിരുന്നത്. സ്കൂൾ കുട്ടികൾക്ക് മികച്ചൊരു അവസരമാണ് ഇതിലൂടെ ലഭിച്ചത്. ഈ മത്സരത്തിലൂടെ ജി.എച്ച്.എസ്.എസ്. കാടഞ്ചേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി നിവേദ് കെ യുടെ ലോഗോ തിരഞ്ഞെടുത്തു. ഈ ബ്ലോഗിന്റെ ഫൗണ്ടറും നിവ്സോഫ്റ്റ്സ് എന്ന ഫ്രീ സോഫ്റ്റ്വെയറുകളുടെ രചയിതാവുമാണ് നിവേദ് കെ. നിവേദ് കെ യ്ക്ക് നിവ്സോഫ്റ്റസ് ടീമീന്റെ അഭിനന്ദനങ്ങൾ.
