Search here

Announcements:

ഡിപ്സ് ഇലക്ഷൻ സോഫ്റ്റ്‍വെയർ ഔദ്യോഗികമായി പുറത്തിറങ്ങി.

Ubuntu Downloads

 

UBUNTU DOWNLOADS/TOOLS

Digital Polling System (DiPS) 

Simple software to conduct school elections

കേരളത്തിലെ സ്കൂളുകൾക്കും ചെറുആവശ്യങ്ങൾക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും ലളിതവും മികച്ചതുമായ സോഫ്റ്റ്‍വെയറാണ് ഡിപ്സ്(ഡിജിറ്റൽ പോളിംഗ് സിസ്റ്റം) . മൂവ്വായിരത്തിലധികം വിദ്യാർത്ഥികൾ തന്റെ വോട്ട് നൽകിയ ഈ സോഫ്റ്റ്‍വെയറിപ്പോൾ ഏതൊരാൾക്കും ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. മറ്റു പല വേർഷനടക്കം ഇത്  ഡിപ്സിന്റെ മൂന്നാമത്തെ പതിപ്പാണ്.  ആദ്യം സ്ക്രാച്ചിൽ എഴുതി, പിന്നീട് സ്ഥാനാർത്ഥിയുടെ ചിഹ്നം വയ്ക്കാൻ സാധിക്കുന്ന എച്ച്.ടി.എം.എൽ പ്രോഗ്രാമിനുശേഷം, ഇപ്പോൾ പൈത്തണിൽ ഉബുണ്ടു 22.04 (കൈറ്റ് ഓഎസ്) ന് പൂർണമായി പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ്.

മുൻ വേർഷനുകളിൽ നിന്ന് ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഒരു കമ്പ്യൂട്ടറിൽ ഒന്നിലധികം ഇലക്ഷൻ മുൻപ് തന്നെ ഫീഡ് ചെയ്തുവയ്ക്കാമെന്നാണ്.

ഡിപ്സിന്റെ പ്രത്യേകതകൾ : 

- ഡിപ്സ് പൂർണമായും സൗജന്യമാണ്, ഓപ്പൺ സോഴ്സുമാണ്.

- ഏറ്റവും എളുപ്പത്തിൽ ഇലക്ഷൻ നടത്താൻ സാധിക്കുന്നു, എന്ന് പല സ്കൂളുകളും അധ്യാപകരും അഭിപ്രായപ്പെട്ടു.

- ഐ.ടി. യിൽ പ്രാവീണ്യമില്ലാത്തവർക്കും, കുട്ടികൾക്കും ഒരു പോലെ ഉപയോഗിക്കാനാകുന്നു.

- സ്ഥാനാർത്ഥികൾ എത്രയുമാവാം.

- സ്ഥാനാർത്ഥിക്ക് നിങ്ങൾക്കിഷ്ടമുള്ള ലോഗോ കൊടുക്കാം. 


ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ഹെൽപ്പ് ഫയലിനായി - ഇവിടെ - ക്ലിക്ക് ചെയ്യുക.

School Poster Creator

സ്കൂൾ പോസ്റ്റർ ക്രിയേറ്റർ schoolposters.blogspot.com ന്റെ ഓഫ്‍ലൈൻ വേർഷനാണ്. ഉബുണ്ടുവിൽ മാത്രം പ്രവർത്തിക്കുന്ന രീതിയിൽ ഈ സോഫ്റ്റുവെയർ ഓഫ്ലൈൻ ആക്കിയിരിക്കുന്നു. ഉബുണ്ടു 22.04ൽ schoolposter.zip എന്ന ഫയൽ Extract here നൽകി അൺസിപ്പ് ചെയ്ത ശേഷം Right click ചെയ്ത് Properties ൽ Allow executing this file as a program ടിക്ക് ചെയ്തുവെന്ന് ഉറപ്പുവരുത്തുക. എന്നിട്ട് Run as a program കൊടുത്ത് സിസ്റ്റത്തിന്റെ പാസ്വേർഡ് നൽകി, ഇൻസ്റ്റാൾ ചെയ്യുക. അൺഇൻസ്റ്റാളറും കൂടെ നൽകിയിട്ടുണ്ട്. അപ്ലിക്കേഷൻസിൽ School Poster Creator കാണാം.


Varnam Color Picker 

Varnam is a software that is helpful for children and adult designers practicing web page design at IT fairs. You can select the value of the color of your choice. Click here to get the software.